|    Jan 19 Thu, 2017 12:24 pm
FLASH NEWS

സൗജന്യ ആംബുലന്‍സ് ‘സാന്ത്വനം’ നാടിന് സമര്‍പ്പിച്ചു

Published : 30th October 2015 | Posted By: SMR

നാറാത്ത്(കണ്ണൂര്‍): സാന്ത്വനം ചാരിറ്റബിള്‍ ഫൗണ്ടേഷന് കീഴിലുള്ള സൗജന്യ ആംബുലന്‍സ് സര്‍വീസ് നാറാത്ത് ബസാറില്‍ നടന്ന ചടങ്ങില്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ നാടിനു സമര്‍പ്പിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും മനുഷ്യത്വപരവും സാമൂഹിക ഉന്നതി ലക്ഷ്യമിട്ടുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിഹാബിന്റെ പാതയിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി പി അബ്ദുല്‍ ഖാദര്‍ താക്കോല്‍ ഏറ്റുവാങ്ങി.
സാന്ത്വനം ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കോ-ഓഡിനേറ്റര്‍ എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി മേമി, പഞ്ചായത്ത് മെംബര്‍ കെ ഓമന, എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, യു പി മുഹമ്മദ് കുഞ്ഞി(കോണ്‍ഗ്രസ്-എസ്), പി പി അബ്ദു(ഐഎന്‍എല്‍), പി വി അഹ്മദ് കുട്ടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക