|    Dec 10 Mon, 2018 1:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൗജന്യ അരി ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രം നല്‍കണം: മദ്രാസ് ഹൈക്കോടതി

Published : 24th November 2018 | Posted By: kasim kzm

ചെന്നൈ: പൊതുവിതരണ സമ്പ്രദായം വഴി കാര്‍ഡുടമകള്‍ക്കു സൗജന്യമായി വിതരണം ചെയ്യുന്ന അരി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്കു മാത്രമായി നിയമന്ത്രിക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
എല്ലാ വിഭാഗം ആളുകള്‍ക്കും സൗജന്യ അരിവിതരണം ചെയ്യുന്നതു ജനങ്ങളെ മടിയന്‍മാരാക്കിയെന്നും ജസ്റ്റിസുമാരായ കെ കൃപാകരന്‍, അബ്ദുല്‍ഖുദോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പാവങ്ങള്‍ക്ക് അരിയും മറ്റു പലചരക്കുകളും വിതരണം ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍, തുടര്‍ച്ചയായി വരുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണ് എല്ലാവര്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത്- കോടതി പറഞ്ഞു. റേഷനരി കടത്തി വില്‍പന നടത്തിയതിനു തന്നെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കേസിലെ പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
റേഷന്‍ കാര്‍ഡുടമകളുടെ സാമ്പത്തികനില പരിഗണിക്കാതെ സൗജന്യ അരിവിതരണം ചെയ്യരുതെന്നാണ് കോടതി പറഞ്ഞത്. പൊതു വിതരണ സമ്പ്രദായം ഭേദഗതി ചെയ്യാനാവുമോ എന്നതു സംബന്ധിച്ചു സര്‍ക്കാരില്‍ നിന്നു നിര്‍ദേശങ്ങള്‍ തേടാന്‍ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണന് ബെഞ്ച് നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss