|    Jan 21 Sat, 2017 7:01 pm
FLASH NEWS

സൗകര്യമൊരുക്കുന്നതില്‍ വീഴ്ച; പുല്‍പ്പള്ളി ഫയര്‍‌സ്റ്റേഷന്‍ നഷ്ടപ്പെട്ടേക്കും 

Published : 4th July 2016 | Posted By: SMR

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ ഫയര്‍സ്‌റ്റേഷന്‍ ആരംഭിക്കണമെന്ന വര്‍ഷങ്ങളായുള്ള മുറവിളിക്ക് ഒടുവില്‍ പച്ചക്കോടി കാണിച്ചെങ്കിലും ആവശ്യമായ പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ഇതോടെ സ്‌റ്റേഷന്‍ മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ സാധ്യതയേറി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ക്ക് ഉപകാരപ്രദമാവുന്ന ഫയര്‍സ്‌റ്റേഷനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥകൊണ്ട് നഷ്ടമാവുന്നത്.
പുല്‍പ്പള്ളി മേഖലയില്‍ അത്യാഹിതമുണ്ടായാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ മാനന്തവാടിയില്‍ നിന്നോ വേണം ഫയര്‍ഫോഴ്‌സ് എത്താന്‍. പുല്‍പ്പള്ളിയില്‍ ഫയര്‍സ്‌റ്റേഷന്‍ ആരംഭിക്കുകയാണെങ്കില്‍ പയ്യംപള്ളി, പനമരം, നടവയല്‍, ഇരുളം എന്നിവിടങ്ങളിലുള്ളവര്‍ക്കും ഉപകാരപ്രദമാവും. നാലു പെട്രോള്‍ പമ്പുകളും പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പെരിക്കല്ലൂര്‍ പള്ളിവക സ്ഥലം ഫയര്‍സ്‌റ്റേഷന് നല്‍കാന്‍ മുള്ളന്‍കൊല്ലിയില്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
പിന്നീട് താന്നിത്തെരുവിലുള്ള സ്ഥലം താല്‍ക്കാലികമായി നല്‍കാനും നീക്കം നടത്തി. രണ്ടും നടന്നില്ല. പുല്‍പ്പള്ളിയിലെ നിര്‍ദ്ദിഷ്ട ഫയര്‍സ്‌റ്റേഷന് ആവശ്യമായ ഉപകരണങ്ങള്‍ പോലും എത്തിയിട്ടുള്ളതായാണ് അറിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക