|    Oct 20 Sat, 2018 1:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സൗകര്യങ്ങള്‍ തേടി ഫാഷിസ്റ്റ് കൂടാരത്തിലെത്തി ; കണ്ണന്താനത്തെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സൗകര്യങ്ങള്‍ തേടിയാണ് കണ്ണന്താനം ഫാഷിസ്റ്റ് കൂടാരത്തില്‍ ചേക്കേറിയതെന്നായിരുന്നു വിഎസിന്റെ വിമര്‍ശനം. ഇത് രാഷ്ട്രീയ ജീര്‍ണതയാണ്. ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും വിഎസ് കുറ്റപ്പെടുത്തി. ഫാഷിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടതു സഹയാത്രികനു മാറാന്‍ കഴിയില്ല. വ്യക്തിപരമായ ലാഭത്തിനു വേണ്ടിയാണ് കണ്ണന്താനം സ്ഥാനമാനങ്ങള്‍ നേടിയത്. എന്നാല്‍, അതിനേക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്നു തിരിച്ചറിയേണ്ട സമയത്താണ് കണ്ണന്താനത്തിന്റെ ചുവടുമാറ്റമെന്നും വിഎസ് കുറ്റപ്പെടുത്തി. കണ്ണന്താനത്തിനു കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും വിഎസ് പരോക്ഷമായി വിമര്‍ശിച്ചു. കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്നാണ് വിഎസിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഈ അഭിനന്ദനത്തെയും കണ്ണന്താനത്തിന്റെ കൂടുമാറ്റത്തില്‍ പാര്‍ട്ടിയുടെ പിഴവും വിഎസ് ചൂണ്ടിക്കാട്ടി.  നിയമസഭയിലെന്നപോലെ പാര്‍ലമെന്റിലും കണ്ണന്താനത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകുമെന്നും പിണറായി പറഞ്ഞിരുന്നു. അതേസമയം, വിഎസിനു വയസ്സായെന്നും അദ്ദേഹത്തിന് എന്തും പറയാമെന്നും മറുപടി പറയാനില്ലെന്നുമാണ് ഇക്കാര്യത്തില്‍ കണ്ണന്താനം പ്രതികരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss