|    Jul 17 Tue, 2018 12:01 am
FLASH NEWS

സൗകര്യങ്ങളില്ല; ആലുവ സപ്ലൈ ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍

Published : 7th August 2017 | Posted By: fsq

 

ആലുവ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആലുവ താലൂക്ക് സപ്പൈ ഓഫിസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. ആലുവ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന സപ്ലൈ ഓഫിസ് സ്ഥലസൗകര്യമില്ലാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസാദ്രതയുള്ള താലൂക്കുകളിലൊന്നാണ് ആലുവ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതിനാലാണ് സപ്ലൈ ഓഫിസ് പ്രവര്‍ത്തനം താറുമാറിയത്. ഫയലുകളടക്കം സൂക്ഷിക്കുവാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയിലാണ് ഓഫിസ്. പുതിയ റേഷന്‍ കാര്‍ഡ് പുതുക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ തിരക്കാണ് സപ്ലൈ ഓഫിസില്‍. എന്നാല്‍ നീണ്ട ക്യൂ ദിനംപ്രതി രൂപപ്പെട്ടിട്ടും ഓഫിസിനാവശ്യമായ സ്ഥലം അനുവദിക്കുന്നതില്‍ അലംഭാവം തുടരുകയാണെന്നാക്ഷേപം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss