|    Oct 20 Fri, 2017 12:01 am
Home   >  Todays Paper  >  page 11  >  

സ്‌റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാവില്ല : മോയിന്‍ അലി

Published : 2nd October 2017 | Posted By: fsq

 

ലണ്ടന്‍: ആസ്‌ത്രേലിയക്കെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാവില്ലെന്ന് മോയിന്‍ അലി. ഏതെങ്കിലും ഒരു താരത്തിന്റെ പ്രകടനമല്ല ഇംഗ്ലണ്ടിന്റെ വിജയത്തെ തീരുമാനിക്കുന്നതെന്നും അലി പറഞ്ഞു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ വിജയം ആഘോഷിക്കുന്നതിനിടെ അടിപിടി ഉണ്ടാക്കിയതിന് ബെന്‍ സ്റ്റോക്‌സിനെതിരെ ലണ്ടന്‍ പോലിസ് കേസെടുത്തതിനെത്തുടര്‍ന്നാണ് സ്‌റ്റോക്‌സിനെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കിയത്.ഈ അടുത്ത് അവസാനിച്ച ദക്ഷിണാഫ്രിക്ക, വിന്‍ഡീസ് പരമ്പരയില്‍ മികച്ച പ്രകടനമാണ് അലി പുറത്തെടുത്തത്.ആസ്‌ത്രേലിയക്കെതിരായ പരമ്പരയെ ആത്മവിശ്വാസത്തോടെയാണ് കാണുന്നതെന്നും മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക