|    Oct 17 Tue, 2017 3:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌റ്റേഷന്‍ ഓഫിസറുടെ കസേരയില്‍ ആള്‍ദേവത : ഡല്‍ഹി പോലിസ് വിവാദത്തില്‍

Published : 6th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ദേവത രാധെ മാ പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഓഫിസറുടെ കസേരയില്‍ ഇരുന്നതും രാംലീല പരിപാടിയില്‍ പോലിസുകാരുമൊത്ത് ആടിപ്പാടിയതും വിവാദമായി. ഇതുസംബന്ധിച്ച വീഡിയോ ദൃശങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലിസ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിവേക് വിഹാര്‍ സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സഞ്ജയ് ശര്‍മയുമൊത്ത് രാധെ മാ നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലുള്ളത്. രാധെ മായുടെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കസേരയില്‍ രാധെ മാ ഇരിക്കുകയും സമീപം ശര്‍മ ചുവന്ന പട്ട് പുതച്ച് കൈകൂപ്പി നില്‍ക്കുന്നതുമാണ് ചിത്രം. കൂടാതെ രാംലീല പരിപാടിയില്‍ അഞ്ച് പോലിസുകാര്‍ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോയും രാധെ മാ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എഎസ്‌ഐമാരായ ബ്രാജ് ഭൂഷണ്‍, രാധ കൃഷ്ണന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ പ്രമോദ്, പോലിസുകാരായ ഹിതേഷ്, രവീന്ദര്‍ എന്നിവര്‍ പാടുകയും അതിനനുസരിച്ച് രാധെ മാ ആടുകയും ചെയ്യുന്നുണ്ട്. ശര്‍മയ്ക്കും രാംലീല പരിപാടിയില്‍ പങ്കെടുത്ത അഞ്ച് പോലിസുകാര്‍ക്കുമെതിരേ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക