|    Aug 23 Wed, 2017 1:48 pm
FLASH NEWS

സ്‌റ്റേഡിയം കോംപ്ലക്‌സിലെ ഹോട്ടല്‍ അടിച്ച്തകര്‍ത്തതായി പരാതി

Published : 11th August 2017 | Posted By: fsq

 

കൊച്ചി: കലൂര്‍ സ്‌റ്റേഡിയം കോംപ്ലക്‌സില്‍ ജിസിഡിഎയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഒരുകൂട്ടം ആളുകള്‍ അടിച്ച് തകര്‍ത്തതായി പരാതി. കലൂര്‍ സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേഡിയം റെസ്‌റ്റോറന്റാണ് ട്രീസ എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം വനിതകള്‍ അടിച്ച് തകര്‍ത്തത്. ജിസിഡിഎയില്‍ നിന്ന് ഇവര്‍ക്ക് ഹോട്ടല്‍ നടത്തുവാന്‍ ലൈസന്‍സ്് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം. നേരത്തെ ഈ കടയുടെ പേരിലുണ്ടായ തര്‍ക്കം കോടതി ഇടപെട്ടാണ് പരിഹരിച്ചത്. രണ്ട് വര്‍ഷമായി കട നടത്തിക്കൊണ്ടിരുന്ന മുഹമ്മദിന് തുടര്‍ന്ന് നടത്തുവാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയെത്തിയ ഒരുകൂട്ടം വനിതകള്‍ ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു. പോലിസിനെ സമീപിച്ചപ്പോ ള്‍ പരാതി സ്വീകരിക്കുവാന്‍ പോലും തയറായില്ല. നിര്‍ധനരായ കുടുംബത്തിന്റെ ഏക ആശ്രയമായ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി തേടി വീണ്ടും കോടതിയെ സമീപിക്കുമെന്നും കോടതി ഉത്തരവ് ലംഘിച്ച പോലിസുകാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക