|    May 28 Sun, 2017 12:57 am
FLASH NEWS

സ്‌റ്റെഫാനിയുടെ അവാര്‍ഡ് കേരള ടൂറിസത്തിനുള്ള അംഗീകാരം

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: അമേരിക്കന്‍ എഴുത്തുകാരി സ്‌റ്റെഫാനി പിയേഴ്‌സക്ക് ലഭിച്ച ദേശീയ ടൂറിസം അവാര്‍ഡ് കേരളത്തിനുമുള്ള അംഗീകാരം. കേരളത്തില്‍ ചുറ്റിസഞ്ചരിച്ച് എഴുതിയ യാത്രാവിവരണമാണ് ഏറ്റവും നല്ല സഞ്ചാരക്കുറിപ്പിനുള്ള ദേശീയ ടൂറിസം അവാര്‍ഡിന് അര്‍ഹമായത്.  ഒരു ഓണക്കാലത്ത് മൂന്നാഴ്ച കേരളത്തിലുടനീളം സഞ്ചരിച്ച് തയ്യാറാക്കിയതാണ് കൃതി.
600 മൈല്‍ സഞ്ചരിക്കാന്‍ സ്‌റ്റെഫാനി കാറും ട്രെയിനും കെട്ടുവള്ളവും തോണിയും മാത്രമല്ല കാല്‍നടയാത്ര വരെ ഉപയോഗിച്ചു. തുടര്‍ന്ന് അമേരിക്കയിലെ ഔട്ട്‌സൈഡ് മാസികയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലെഴുതിയ യാത്രക്കുറിപ്പാണ് 2014-2015ലെ കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ഈ മാധ്യമപ്രവര്‍ത്തകയ്ക്ക് നേടിക്കൊടുത്തത്.
ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡുകളിലേറെയും കേരള ടൂറിസവും കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമാണ് സ്വന്തമാക്കിയത്.
വിനോദസഞ്ചാര വര്‍ണനയ്ക്ക് കേരളം പോലെ മറ്റൊരു സ്ഥലമില്ലെന്ന് തെളിയിച്ച സ്‌റ്റെഫാനിയുടെ ഈ ലേഖനം ആഗോള പ്രസിദ്ധീകരണ സ്ഥാപനമായ റാന്‍ഡം ഹൗസ് ഈ വര്‍ഷം പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്. ‘ദ ബെസ്റ്റ് അമേരിക്കന്‍ ട്രാവല്‍ റൈറ്റിംഗ്2014’  എ പേരിലാണ് ഈ പുസ്തകം പുറത്തിറങ്ങുക. കേരള ടൂറിസത്തിന് 12 ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതിനൊപ്പമാണ് കേരളത്തെക്കുറിച്ചെഴുതിയ ലേഖനത്തിന് മികച്ച ഇംഗ്ലീഷ് രചനയ്ക്കുള്ള അവാര്‍ഡും ലഭിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day