|    Jun 24 Sat, 2017 3:51 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്‌മൈല്‍ ഹൈപര്‍ മാര്‍ക്കറ്റ് കേരള ഫെസ്റ്റിവല്‍ നാളെ

Published : 9th November 2016 | Posted By: SMR

ദോഹ: ജിസിസിയിലെ പ്രമുഖ ചില്ലറ വ്യപാര ശൃംഖലയായ സ്‌മൈല്‍ ഹൈപര്‍ മാര്‍ക്കറ്റില്‍ നാളെ കേരള ഫെസ്റ്റിവല്‍.
കോല്‍ക്കളി, കേരള നടനം, ഒപ്പന, ഗാനമേള തുടങ്ങി കേരള തനിമയാര്‍ന്ന കലാപരിപാടികളും കൊതിയൂറും കേരള വഴിയോര വിഭവങ്ങളും സ്‌മൈല്‍ ഹൈപര്‍ മാര്‍ക്കറ്റ് കേരള ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം കേരള പിറവി ദിനത്തിന്റെ ഭാഗമായി സ്‌മൈല്‍ ഹൈപര്‍ മാര്‍ക്കറ്റ് നടത്തിയ നാട്ടിലേക്കൊരു ടിക്കറ്റ് വാട്ട്‌സപ്പ് കാംപയ്ന്‍ വിജയികള്‍ക്കുള്ള റിട്ടേണ്‍ ടിക്കറ്റ് കൈമാറുന്ന ചടങ്ങും നടക്കും. സ്‌മൈല്‍ ഹൈപര്‍മാര്‍ക്കറ്റില്‍ നിന്ന് 50 റിയാലിന് പര്‍ച്ചേസ് ചെയ്തവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്കാണ് റിട്ടേണ്‍ എയര്‍ ടിക്കറ്റ് സമ്മാനമായി നല്‍കുന്നത്. കേരള ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവും പ്രൊമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക