|    Apr 25 Wed, 2018 12:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്‌ഫോടനം നടത്തേണ്ടത് സ്വന്തം മനസ്സുകളില്‍- അബ്ദുസലാം മോങ്ങം

Published : 6th July 2016 | Posted By: G.A.G

MONGAM

ദുബയ്:  സ്‌ഫോടനം നടത്തേണ്ടത് സ്വന്തം മനസ്സുകളിലായിരിക്കണമെന്നും അല്ലാതെ മറ്റു ആളുകളുടെ ദേഹത്തായിരിക്കരുതെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അബ്ദുസലാം മോങ്ങം പറഞ്ഞു. ദുബയ് മതകാര്യവകുപ്പ് അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ മലയാളികള്‍ക്കായി സജ്ജമാക്കിയ ഈദ് നമസ്‌കാരത്തിനുശേഷം ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഒരു നല്ലമനുഷ്യനാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നന്മയാണ് മനുഷ്യന്റെ കൂടപിറപ്പ്. സൃഷ്ടാവ് മനുഷ്യനെ രൂപപ്പെടുത്തിയത് അങ്ങിനെയാണ്. പക്ഷെ ഈ വിശുദ്ധ റമാദനിലും സ്‌ഫോടനങ്ങളുടെ ശബ്ദമാണ് ലോകമെങ്ങും നാം കേള്‍ക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും രക്തപുഴയൊഴുക്കി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുസ്ലിം നാമധാരികള്‍ മത്സരിക്കുന്നു. ഭീകരതയല്ല സമാധാനമാണ് ഇസ്ലാമിന്റെ സന്ദേശം- മൗലവി അബ്ദുസ്സലാം മോങ്ങം കൂട്ടിച്ചേര്‍ത്തു.  ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പ്രമുഖ സാഹിത്യകാരന്‍ യു.എ.ഖാദറും സംബന്ധിച്ചു.

Al-Manar--1 Al-Manar-5 Al-Manar-4 Al-Manar-3 Al-Manar-2

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss