|    Oct 21 Sun, 2018 4:01 pm
FLASH NEWS

സ്‌ഫോടനം: ദുരൂഹത നീക്കണം- എസ്ഡിപിഐ

Published : 5th February 2018 | Posted By: kasim kzm

കൊണ്ടോട്ടി: നാടിനെ പിടിച്ചുകുലുക്കുന്ന രീതിയില്‍ വെട്ടുകാട് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രതികളെ മുഴുവന്‍ പിടികൂടി ദുരൂഹത നീക്കണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഹുസൈന്‍, അബ്ദുല്‍ റഹിമാന്‍ എന്ന ബാപ്പു, മമ്മദിശ മുതുവല്ലൂര്‍ റഫീഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നടുക്കം രേഖപ്പെടുത്തി.കരിങ്കല്‍ മടകളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ തികച്ചും നിരുത്തരവാദപരമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തത് കൊണ്ടുണ്ടായതാണ് ഭീകരമായ സ്‌ഫോടനമെങ്കില്‍ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.പാറമടകളിലെ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കുകയും ഇനിയും സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തില്ലെങ്കില്‍ സംഭവിക്കാവുന്ന ദുരന്തം വളരെ വലുതായിരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് യോഗം അഭിപ്രായപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എം എ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജവാദ് പെരിയമ്പലം സ്വാഗതം പറഞ്ഞു.ഫൈസല്‍ ആനപ്ര, അബ്ദുല്‍ ഹക്കീം, സൈതലവി കൊളായില്‍ സമദ് ചീക്കോട് എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss