|    May 25 Thu, 2017 4:59 am
FLASH NEWS

സ്‌ഫോടകവസ്തു ശേഖരം പിടികൂടി

Published : 27th April 2016 | Posted By: SMR

മാനന്തവാടി: അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തു ശേഖരം പിടികൂടി. മാനന്തവാടി ഒണ്ടയങ്ങാടയിലെ എടപ്പടിയലുള്ള കരിങ്കല്‍ ക്വാറിയോട് ചേര്‍ന്ന ഷെഡില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പോലിസ് കണ്ടെടുത്തത്. ഡിസിസി ജനറല്‍ സെക്രട്ടറി ജേക്കബ് സെബാസ്റ്റിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്വാറി. ഡേവിഡ് എന്നയാളാണ് ക്വാറി നടത്തുന്നത്. അരച്ചാക്ക് അമോണിയം, തിരി, ഡിറ്റനേറ്റര്‍ എന്നിവയാണ് പടികൂടിയത്.
സ്‌ഫോടക വസ്തുക്കള്‍ പ്രത്യേക സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. എന്നാല്‍, തുറസ്സായ സ്ഥലത്താണ് പിടിച്ചെടുത്ത സ്‌പോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. കൊല്ലം വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ക്വാറികളിലടക്കം കര്‍ശന പരിശോധനക്ക് നിര്‍ദേശമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day