|    Dec 12 Tue, 2017 12:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്‌ഫോടകവസ്തു നിര്‍മാണശാലയില്‍ അഗ്നിബാധ: 16 മരണം

Published : 2nd December 2016 | Posted By: SMR

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ സ്‌ഫോടകവസ്തു   നിര്‍മാണശാലയിലുണ്ടായ അഗ്നിബാധയില്‍ 16 പേര്‍ മരിച്ചു. മുരുഗാപ്പട്ടിയിലാണു സംഭവം. നിരവധി പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തില്‍ ഇരുനിലക്കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഫാക്ടറിയിലെ ഒരു യൂനിറ്റിലുണ്ടായ തീപ്പിടിത്തം മറ്റിടങ്ങളിലേക്കു പടരുകയായിരുന്നു. വന്‍ ശബ്ദത്തോടെയുള്ള സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ട് കിലോമീറ്റര്‍ ദൂരെവരെയെത്തി. പരിസരമാകെ തീയും പുകയും പരന്നു. സമീപത്തെ നിരവധി വീടുകള്‍ക്കു സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ ശക്തമായി പെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് 15 ചെറു യൂനിറ്റുകളിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. അപകടസമയത്ത് 25നും 30നും ഇടയില്‍ തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു. പാറപ്രദേശങ്ങളിലെ കിണറുകളുടെ ആഴവും വീതിയും കൂട്ടുന്നതിനുള്ള സ്‌ഫോടകവസ്തുക്കളാണ് ഇവിടെ നിര്‍മിക്കുന്നത്. രാവിലെ 7.30ഓടെയായിരുന്നു തീപ്പിടിത്തമുണ്ടായതെന്നു തമിഴ്‌നാട് സെന്‍ട്രല്‍ റീജിയന്‍ അഗ്നിശമന സേനാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യനാരായണ്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക