|    Oct 19 Thu, 2017 5:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌ഫോടകവസ്തുക്കളും കഞ്ചാവും കണ്ടെടുത്ത കേസ്; പ്രതി റിമാന്‍ഡില്‍

Published : 25th August 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പൂപ്പാനിയില്‍ നിന്നു വന്‍ സ്‌ഫോടക വസ്തുക്കളും കഞ്ചാവും കണ്ടെടുത്ത കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മംഗലശ്ശേരി ഷാ മന്‍സിലില്‍ മാഹിന്‍ ഷാ(46)യെ ആണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലിസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഷായുടെ മൂന്ന് നിലകളുള്ള ഫഌറ്റില്‍ നിന്ന് 6800ഓളം ജലാറ്റിന്‍ സ്റ്റിക്കിനാവശ്യമായ മെഴുകും നൂറോളം കഞ്ചാവ് നിറച്ച സിഗരറ്റും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
സ്‌ഫോടക ശേഖരം സൂക്ഷിച്ച ഷായുടെ ഭാര്യാ സഹോദരന്‍ കുറിച്ചിലകോട് മുണ്ടേത്ത് ജബ്ബാര്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ വൈകുന്നേരം ഫഌറ്റില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാല്‍, ഒന്നും തന്നെ കണ്ടെടുക്കാനായില്ല.
കൊല്ലം സ്വദേശിയായ മാഹിന്‍ ഷാ കുറിച്ചികോട് നിന്നു വിവാഹിതനായ ശേഷമാണ് പൂപ്പാനിയില്‍ താമസമാക്കിയത്. ഇയാള്‍ മുമ്പും കഞ്ചാവു കേസില്‍ പിടിയിലായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക