|    Jul 28 Fri, 2017 12:35 pm
FLASH NEWS
Home   >  News now   >  

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു, അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ്

Published : 27th November 2015 | Posted By: G.A.G

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവ് നല്‍കി. മന്ത്രി ചെയര്‍മാനായുള്ള കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജും വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയുമാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ തിരഞ്ഞെടുക്കപ്പെട്ട 38 പേരും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗങ്ങളാണ്.

ഇതില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബുവും ഫെന്‍സിംഗ് അസോസിയേഷനെ പ്രതിനിധീകരിച്ച് നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും കേരള ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പി.എ.ഹംസയും ബേസ്‌ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ടി.സി.മാത്യുവും ഉള്‍പ്പെടുന്നു. ഷാഫി പറമ്പില്‍, റോഷി അഗസ്റ്റിന്‍, പി.ഉബൈദുള്ള എന്നിവരെ എം.എല്‍.എ.മാരുടെ പ്രതിനിധികളായും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനിനെ മേയര്‍മാരുടെ പ്രതിനിധിയായും കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസിനെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ പ്രതിനിധിയായും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റമാരുടെ പ്രതിനിധിയായും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ദിലീപ് കുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സനില്‍കുമാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി (കുസാറ്റ്), മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ കൂടാതെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ പ്രൊഫ. സണ്ണി തോമസ്, എം.സുന്ദരേശന്‍ പിള്ള എന്നിവരും അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളായ ടോം ജോസഫ്, പി.ആര്‍.ശ്രീജേഷ്, പ്രീജ ശ്രീധരന്‍, പത്മശ്രീ കെ.എം.ബീനാമോള്‍ എന്നിവരും കൗണ്‍സിലിലെ അംഗങ്ങളായിരിക്കും. കായിക വകുപ്പ്, ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ വിഭാഗം സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, കായിക, പൊതുവിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിദ്യാഭ്യാസം, ആരോഗ്യം വകുപ്പ് ഡയറക്ടര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എന്നിവര്‍ കൗണ്‍സിലിന്റെ എക്‌സ് ഒഫിഷ്യാ അംഗങ്ങളാണ്. പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്ജ്, ടി.കെ.ഇബ്രാഹിം കുട്ടി, ജൂഡോ അസോസിയേഷന്റെ പ്രതിനിധി കെ.രാധാകൃഷ്ണന്‍, കബഡി അസോസിയേഷന്റെ പ്രതിനിധി എസ്.നജുമുദ്ദീന്‍, ബേസ്‌ബോള്‍ അസോസിയേഷന്റെ പ്രതിനിധി ടി.സി.മാത്യു അംഗങ്ങളുമായിരിക്കും.

സ്‌പോര്‍ടസ് കൗണ്‍സില്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറി ആയിരിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ കോടതി വിധിക്ക് വിധേയമായി പുനഃസംഘടിപ്പിക്കുന്നതാണെന്നും കായിക വകുപ്പ് മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക