|    Aug 17 Fri, 2018 7:06 am
Home   >  Pravasi  >  Gulf  >  

സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13ന്; തൊഴില്‍ കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു സമിതി

Published : 26th August 2016 | Posted By: SMR

ദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13നു തന്നെ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരുന്ന തൊഴില്‍ കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു പ്രത്യേക അപ്പീല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
കരാര്‍ കാലാവധിക്കിടയില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അപ്പീല്‍ കമ്മിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ കരാര്‍ കാലാവധിക്കു ശേഷം മറ്റൊരു ജോലിയിലേക്ക് മാറാന്‍ തൊഴിലാളിക്ക് പുതിയ നിയമം അവസരം നല്‍കുന്നുണ്ട്.
തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി അഞ്ച് വര്‍ഷമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഈ കാലാവധിക്കു ശേഷം തൊഴിലാളിക്ക് മറ്റൊരു ജോലി അന്വേഷിക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കലും അപ്പീല്‍ കമ്മിറ്റിയുടെ ചുമതലയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss