|    Mar 23 Thu, 2017 9:59 am
FLASH NEWS

സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കണം: ചെന്നിത്തല

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തെക്കുറിച്ച് ഇത്തവണ ഇത്രയേറെ ഒച്ചപ്പാടും പ്രക്ഷോഭങ്ങളുമുണ്ടായിട്ടും ഒടുവില്‍ സ്‌പോട്ട് അഡ്മിഷന്‍ പോലും ശരിയായി നടത്താതെ സര്‍ക്കാര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരിക്കല്‍കൂടി വഞ്ചിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെറും പ്രഹസനമായി നടന്ന സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളജുകളെ പാഠം പഠിപ്പിക്കുമെന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ഷൈലജയും പ്രസ്താവനകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ കോളജുകളിലേക്ക് സര്‍ക്കാര്‍ നടത്തിയ സ്‌പോട്ട് അഡ്മിഷനില്‍ പോലും ലേലം വിളിയാണു നടന്നത്.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഡ്മിഷന്‍ ആഗ്രഹിച്ചെത്തിയ കുട്ടികള്‍ക്ക് ഒരു ദിവസം പകലും രാത്രിയും കാത്തിരുന്ന ശേഷം കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോരേണ്ടിവന്നത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ സ്‌പോട്ട് അഡ്മിഷന്‍ പ്രകിയ തന്നെ അട്ടിമറിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കോഴിക്കോട് കെഎംസിടിയിലേക്ക് നടന്ന അഡ്മിഷനുകളെക്കുറിച്ചും വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.രണ്ടര ലക്ഷം രൂപ മാത്രമേ തല്‍ക്കാലം അടയ്‌ക്കേണ്ടതുള്ളൂ എന്നാണ് അറിയിച്ചിരുന്നതെങ്കിലും 44 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും 10 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും ബാക്കി ഫീസായ ഏഴര ലക്ഷം രൂപയുമടക്കം 60 ലക്ഷം രൂപ ഉടനെ അടയ്ക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.
നേരത്തെ തലവരി വാങ്ങി അഡ്മിഷന്‍ പറഞ്ഞൊപ്പിച്ചുവച്ചവരുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പു നാടകമായിരുന്നു സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്‌പോട്ട് അഡ്മിഷന്‍ എന്നാണു പരാതി. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളാവട്ടെ അവര്‍ നേരത്തെ നടത്തിയ അഡ്മിഷന്റെ വിവരങ്ങള്‍ നല്‍കിയതുമില്ല. സര്‍ക്കാരുമായി ഒത്തുകളി നടത്തിയതിനാലാണ് അവര്‍ക്ക് ഇതിനുള്ള ധൈര്യം ലഭിച്ചതെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

(Visited 12 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക