|    Oct 21 Sat, 2017 5:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌പൈസ് റൂട്ട് ഭക്ഷ്യമേള; പ്രാദേശിക മാസ്റ്റര്‍ ഷെഫ് മല്‍സരവുമായി ടൂറിസം വകുപ്പ്

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: സ്‌പൈസ് റൂട്ട് ഭക്ഷ്യമേളയ്ക്കു മുന്നോടിയായി നാടന്‍ വിഭവങ്ങള്‍ക്കായി കേരള ടൂറിസം മല്‍സരവേദിയൊരുക്കുന്നു. സപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് പ്രാദേശിക മല്‍സരങ്ങളുടെ യോഗ്യതാ റൗണ്ട്. പ്രമുഖ പാചകവിദഗ്ധര്‍ അടങ്ങിയ വിധിനിര്‍ണയസമിതി തിരഞ്ഞെടുക്കുന്നവര്‍ ഫൈനലില്‍ പങ്കെടുക്കും.
സപ്തംബര്‍ 23 മുതല്‍ ഒക് ടോബര്‍ 16 വരെ നടക്കുന്ന സ്‌പൈസ് റൂട്ട് ഭക്ഷ്യമേളയുടെ അവസാന ദിവസമാണ് ഫൈനല്‍. പ്രഫഷനല്‍, അമച്വര്‍ വിഭാഗങ്ങളിലായി പങ്കെടുക്കാവുന്ന മല്‍സരത്തിലെ ഫൈനലിസ്റ്റുകള്‍ക്ക് 31 രാജ്യങ്ങളില്‍നിന്നായി സ്‌പൈസ് റൂട്ട് മേളയില്‍ പങ്കെടുക്കാനെത്തുന്ന വിദഗ്ധരുമായി ഇടപഴകാന്‍ സാധിക്കും.
തനത് പാചകകല അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പാചകവൈദഗ്ധ്യം കണ്ടെത്തുന്നതിനുമാണ് മല്‍സരം നടത്തുന്നതെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ പാചകരീതികള്‍ കൈമാറാനും സാംസ്‌കാരിക വിനിമയത്തിനും പ്രാദേശിക മേളയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കേരള ടൂറിസം വെബ്‌സൈറ്റില്‍ (keralatourism.or g) നിന്നു ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോമുകള്‍ അടുത്തുള്ള മല്‍സരകേന്ദ്രത്തിലേക്ക് ഈ മാസം 27നകം ഇ-മെയിലായി അയക്കണം. മല്‍സരകേന്ദ്രങ്ങള്‍ കോഴിക്കോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (ഫോണ്‍: 0495-2385861, ഇ-മെയില്‍: sih mcalicut@gmail.com), കളമശ്ശേരി ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഫോണ്‍: 0484-2558385, ഇ-മെയില്‍: foodcraftkly@g mail.com), കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് (ഫോ ണ്‍: 0471- 248 02 83, ഇ-മെയില്‍: principal @i hmctkovalam. org) എന്നിവയാണ്.
പരമ്പരാഗത ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് മൂന്നു മണിക്കൂറില്‍ പാചകം ചെയ്ത് അവതരിപ്പിക്കാവുന്ന തനതു കേരള വിഭവങ്ങളുടെ അഞ്ചു വീതം പാചകക്കുറിപ്പുകളും അപേക്ഷയോടൊപ്പം നല്‍കണം. വിജയിക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമാപനച്ചടങ്ങില്‍ സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം കേരള ടൂറിസം സര്‍ട്ടിഫിക്കറ്റ് നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക