|    Aug 24 Thu, 2017 4:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിന്റെ ലൈസന്‍സ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ റദ്ദാക്കി. മദ്യപിച്ചോ എന്നറിയാന്‍ നടത്തുന്ന പരിശോധനയില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീനിയര്‍ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയത്. ഇദ്ദേഹത്തെ മൂന്നാംതവണയാണ് മദ്യപിച്ച് വിമാനം പറത്തിയതിന് പിടിക്കുന്നത്. വ്യോമയാന നിയമമനുസരിച്ച് വിമാനം പറത്തുന്നതിന് 12 മണിക്കൂര്‍ മുമ്പാവണം മദ്യ ഉപയോഗം. ആദ്യതവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. മൂന്നുതവണ നിയമം ലംഘിച്ചാലാണ് ലൈസന്‍സ് റദ്ദാക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക