|    Jan 17 Tue, 2017 8:34 pm
FLASH NEWS

സ്‌പൈസ് ജെറ്റിലെ അജ്ഞാത ബാഗ് ഭീതി പടര്‍ത്തി

Published : 22nd July 2016 | Posted By: SMR

ദുബയ്: ദുബയില്‍നിന്ന് അമൃതസറിലേക്കു പോയ എസ്ജി-056 എന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോവേണ്ട യാത്രക്കാരിയെ കൊണ്ടുപോവാതെ ലഗേജ് മാത്രം കൊണ്ടുപോയ സ്‌പൈസ് ജെറ്റ് വിമാനം പരിഭ്രാന്തി പടര്‍ത്തി.
ഇന്നലെ രാവിലെ പുറപ്പെട്ട വിമാനത്തില്‍ പോവേണ്ട ഇന്തോനീസ്യന്‍ യാത്രക്കാരി ബോര്‍ഡിങ് പാസ് എടുത്ത് യാത്ര ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് ഉടമസ്ഥനില്ലാത്ത ലഗേജില്‍ സ്‌ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് അമൃതസര്‍ ശ്രീഗുരു രാമദാസ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ ഒഴിപ്പിച്ച് വിമാനം ടെര്‍മിനലില്‍ നിന്നും ദൂരെ മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയായിരുന്നു. ദുബയില്‍നിന്നു രാവിലെ 4 മണിക്കു പുറപ്പെട്ട വിമാനം 8.40നാണ് അമൃതസര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. സംശയകരമായ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിമാനം വീണ്ടും സര്‍വീസ് നടത്താന്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നു.
സാധാരണ ബോര്‍ഡിങ് പാസ് വാങ്ങി വിമാനത്തില്‍ കയറാന്‍ സാധിക്കാത്ത യാത്രക്കാരുടെ ലഗേജ് ഒഴിവാക്കാറാണുള്ളത്. പലപ്പോഴും ഇത്തരം കാരണങ്ങള്‍ കൊണ്ട് വിമാനം മണിക്കൂറുകളോളം വൈകുന്നതും പതിവാണ്.
യാത്രക്കാരില്ലാതെ ലഗേജ് മാത്രം കൊണ്ടുപോകാന്‍ അയാട്ട നിയമം അനുവദിക്കുന്നില്ല. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ലഗേജ് കയറ്റുന്നത് ഡിനാറ്റ എന്ന സ്ഥാപനമാണെന്നും തങ്ങള്‍ മോണിറ്റര്‍ ചെയ്യുന്ന കാര്യം മാത്രമാണ് നോക്കുന്നതെന്നും സ്‌പൈസ് ജെറ്റ് യുഎഇ കണ്‍ട്രി മാനേജര്‍ വിനയ് നമ്പ്യാര്‍ തേജസിനോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക