|    Jan 23 Mon, 2017 10:24 pm

സ്‌പേസ് സ്‌റ്റേഷന്‍ വീക്ഷിക്കാന്‍ അവസരം

Published : 21st August 2016 | Posted By: mi.ptk

മസ്‌കത്ത്: ഒമാനിലെ നക്ഷത്ര നിരീക്ഷകര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ (ഐഎസ്എസ്) ഇനി തലക്കു മുകളിലായി കാണാം. ഇന്നലെ രാത്രി 7.08നും 7.13നുമിടക്കുള്ള സമയത്ത് ഐഎസ്എസിനെ കാണാന്‍ സാധിച്ചു. വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ 21 ഡിഗ്രികളിലായി തെളിഞ്ഞ ഐഎസ്എസ് ദക്ഷിണ-പൂര്‍വ ദിശയില്‍ 11 ഡിഗ്രി മുകളിലായി അപ്രത്യക്ഷമായി.
ഒമാന്റെ ആകാശത്തെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ വസ്തുവാണിന്ന് ഐഎസ്എസ്. ആകാശത്ത് നോക്കിയാല്‍ ഇതിനെ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് വ്യക്തമായി കാണാനാകുന്നു. മണിക്കൂറില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനം പോലെയാണ് തോന്നുക. ഇന്ന് രാത്രി 7.53 മുതല്‍ രണ്ടു മിനിറ്റ് നേരം സ്‌പേസ് സ്‌റ്റേഷനെ കാണാന്‍ സാധിക്കുന്നതാണ്.
വാസ യോഗ്യമായ സ്‌പേസ് സ്‌റ്റേഷനാണ് ഐഎസ്എസ്. 1998ലാണ് ഇതിന്റെ പ്രഥമ ഘടകം ഭ്രമണ പഥത്തില്‍ വിക്ഷേപിച്ചത്. ഭ്രമണ പഥത്തില്‍ നിലവിലുള്ള ഏറ്റവും വലിയ കൃത്രിമ വസ്തുവാണിത്. ഭൂമിയില്‍ നിന്ന് നഗ്‌ന ൃേനത്രങ്ങളാല്‍ വീക്ഷിക്കാവുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക