|    Feb 21 Wed, 2018 1:02 pm
FLASH NEWS

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം കൊച്ചിയില്‍

Published : 31st January 2017 | Posted By: fsq

 

കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌ക്കൂള്‍ കലോല്‍സവം ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ എറണാകുളം തൃക്കാക്കര ഭാരതമാതാ കോളജില്‍ നടക്കും. അസോസിയേഷന്‍  ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡിന്റെയും എറണാകുളം വൈഎംസിഎയുടെയും സിഫിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന കലോല്‍സവത്തില്‍ കേരളത്തിലെ 293 സ്‌പെഷ്യല്‍സ്‌കൂളുകളില്‍ നിന്നായി  മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി  സംഘടിപ്പിക്കുന്ന ചിലമ്പൊലി എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാമേള  എട്ടുവേദികളിലായിട്ടാണ് അരങ്ങേറുക. മൂന്നുവിഭാഗങ്ങളിലായ 23 ഇനങ്ങളില്‍ നടക്കുന്ന മേളയ്ക്ക് മൂന്നാം തീയതി തുടക്കം കുറിക്കും. വൈകിട്ട് രണ്ടിന് മന്ത്രി മാത്യൂ ടി തോമസ് മേള ഉദ്ഘാടനം ചെയ്യും. മേളയ്ക്ക് മുന്നോടിയായി കലാസംസ്‌കാരിക ഘോഷ യാത്രയുമുണ്ടാകും. അഞ്ചിന് ഉച്ചയ്ക്ക് നടക്കുന്ന സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അസോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്ച്വലി ഡിസേബിള്‍സ് ചെയര്‍മാന്‍ ഫാദര്‍ റോയി വടക്കേല്‍, എന്‍ വി എല്‍ദോ, സുശീല കുര്യച്ചന്‍, രാജലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss