|    Aug 17 Thu, 2017 1:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം: മോണോ ആക്ടില്‍ ജോഷിയുടെ ക്ലാസിക് ടച്ച്; ശിഷ്യര്‍ക്ക് കൈയടി

Published : 14th November 2016 | Posted By: SMR

ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ട് മല്‍സരത്തില്‍ നിറഞ്ഞ കൈയടി നേടി ജോഷിയുടെ ശിഷ്യര്‍ ഒന്നാമതെത്തി. മല്‍സരാര്‍ഥികള്‍ അവതരിപ്പിച്ച ജോഷി സാറിന്റെ ക്ലാസിക് ടച്ചുള്ള വിഷയങ്ങള്‍ ഏറെ ശ്രദ്ധനേടി.
കാസര്‍കോട് ചെര്‍ക്കള മാര്‍ത്തോമ്മ എച്ച്എസ്എസിലെ സാമൂഹ്യശാസ്ത്രം അധ്യാപകനായ ജോഷി പഠനകാലത്തും കലോല്‍സവവേദികളില്‍ താരമായിരുന്നു. കലോല്‍സവത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്കം എന്ന കൃതിയെ ആസ്പദമാക്കി തയ്യാറാക്കിയ മോണോ ആക്ടിന് എച്ച്എസ്എസ് വിഭാഗത്തില്‍ ശ്രീരാഗ് ഒന്നാംസ്ഥാനം നേടി. കേരളത്തിലെ സ്ത്രീ അനുഭവിക്കേണ്ടിവരുന്ന ദുഃഖവും ഒറ്റപ്പെടലും പീഡനവും അവതരിപ്പിച്ച ഖദീജത്തുല്‍ ഖുബറ എച്ച്എസ്എസ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടി.
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച അനുപമ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തി. വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോഷിയുടെ ശിഷ്യര്‍ കലോല്‍സവത്തിലെ താരങ്ങളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക