|    Apr 26 Wed, 2017 9:38 am
FLASH NEWS

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം നാളെ മുതല്‍ ആലപ്പുഴയില്‍

Published : 11th November 2016 | Posted By: SMR

ആലപ്പുഴ: 19ാം സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം 12, 13, 14 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. 48 സ്‌പെഷ്യ ല്‍ സ്‌കൂളുകളില്‍ നിന്നും 250 ഓളം ജനറല്‍ സ്‌കൂളുകളില്‍ നിന്നുമായി 2,500 ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.
12 നു രാവിലെ പ്രധാന വേദിയായ ആലപ്പുഴ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. 14ന് മേളയുടെ സമാപനസമ്മേളനം വൈകീട്ട് ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day