|    Aug 19 Sun, 2018 6:03 am
FLASH NEWS

സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള അവഗണന: മെഴുകുതിരി തെളിച്ച് പ്രതിഷേധം

Published : 12th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന സ്‌പെഷ്യല്‍ സ്‌കുളൂകളോടുള്ള അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ 14ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന അവകാശ സംരക്ഷണ റാലിക്കും ധര്‍ണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാഞ്ഞങ്ങാട് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും രക്ഷിതാക്കളും ചേര്‍ന്ന് മെഴുകുതിരി തെളിയിച്ചു.
സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സാമൂഹിക നീതി വകുപ്പ് തയ്യാറാക്കിയ പാക്കേജ് നടപ്പിലാക്കുക, അര്‍ഹതയുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നല്‍കി വരുന്ന വാര്‍ഷിക ധനസഹായം പൂര്‍ണമായും ലഭ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുന്നത്. പ്രതിഷേധ കൂട്ടായ്മ ടി മുഹമ്മദ് അസ്്‌ലം ഉദ്ഘാടനം ചെയ്തു. എം സി ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബീന സുകു, എന്‍ വി ബീന സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss