|    Jul 25 Tue, 2017 2:30 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താത്തതിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: അംഗപരിമിതരായ ആയുര്‍വേദ ഡോക്ടര്‍മാരെ അവര്‍ക്ക് അവകാശപ്പെട്ട 35 സീറ്റുകളിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധികൃതരുടെ വിശദീകരണം തേടി.
പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെക്രട്ടറിയും പൊതുഭരണവകുപ്പ് സെക്രട്ടറിയും വിശദീകരണം നല്‍കണം. പിഎസ്‌സി വഴിയുള്ള നിയമനത്തിന് അംഗപരിമിതര്‍ക്ക് മൂന്നുശതമാനം ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ട്. എന്നാല്‍, 2012നു ശേഷം ഇതിനുവേണ്ടിയുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല. 2013 ഏപ്രില്‍ 10ന് 03/13 നമ്പറായി പിഎസ്‌സി ഇറക്കിയ ഉത്തരവാണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. അംഗപരിമിതരുടെ അഭാവത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ ജനറല്‍ മെറിറ്റിലേക്ക് മാറ്റണമെന്നാണ് പ്രസ്തുത ഉത്തരവ് പറയുന്നത്. എന്നാല്‍, 2015ല്‍ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗപരിമിതരുടെ ഒഴിവുകളിലേക്ക് സമയബന്ധിതമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്.
സുപ്രിംകോടതി ഉത്തരവ് നടപ്പാക്കി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.  ഡോ. അജി ആന്റണിയും മറ്റുള്ളവരും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കേസ് സപ്തംബര്‍ 7ന് പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക