|    Jul 20 Fri, 2018 12:41 pm
FLASH NEWS

സ്‌പെഷ്യല്‍ ക്ലാസിന് ഹാജരായില്ല : വിദ്യാര്‍ഥിയെ ദിവസം മുഴുവന്‍ ക്ലാസിന് പുറത്ത് നിര്‍ത്തി പീഡിപ്പിച്ചു

Published : 24th September 2017 | Posted By: fsq

 

തിരുവമ്പാടി: സ്‌പെഷ്യല്‍ ക്ലാസിന് ഹാജരാകാത്തതിന് വിദ്യാര്‍ഥിയെ മണിക്കൂറുകളോളം ക്ലാസിന് പുറത്ത് നിര്‍ത്തി പീഡിപ്പിച്ചതായി പരാതി. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ദിവസം മുഴുവന്‍ ക്ലാസിന് പുറത്ത് നിന്ന് അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനോ, ഭക്ഷണം കഴിക്കാനോ അനുവദിക്കാതെ കുട്ടിയെ പുറത്ത് നിര്‍ത്തിയതായാണ് പരാതി. അവധി ദിവസമായ വ്യാഴാഴ്ച സ്‌പെഷ്യല്‍ ക്ലാസിന് വരാത്തതിനെ തുടര്‍ന്നാണത്രെ കുട്ടിയെ ക്ലാസിന് പുറത്ത് നിര്‍ത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയ താന്‍ അവശനിലയിലായ മകനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു താഴെ തിരുവമ്പാടി സ്വദേശിയാണ് കുട്ടി. മാതാവ് തിരുവമ്പാടി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതായും കുട്ടിയുടെ മൊഴി എടുത്തിട്ടില്ലെന്നും തിരുവമ്പാടി എസ്‌ഐ അറിയിച്ചു.അതേസമയം, കുട്ടിയെ ക്ലാസിന് പുറത്ത് നിര്‍ത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സ്‌പെഷ്യല്‍ ക്ലാസില്‍ പങ്കെടുക്കാത്തതിനാല്‍ രക്ഷിതാവിനെ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടതെന്നും അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss