|    Jul 21 Sat, 2018 5:46 am
FLASH NEWS
Home   >  Kerala   >  

സ്‌പെഷ്യല്‍ ക്ലാസിനെത്തിയില്ല: വിദ്യാര്‍ഥിയെ വെള്ളം കുടിക്കാന്‍ അനുവദിക്കാതെ അധ്യാപകരുടെ ക്രൂരത

Published : 24th September 2017 | Posted By: shadina sdna


കോഴിക്കോട്: സ്‌പെഷ്യല്‍ ക്ലാസിന് എത്താതിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് പ്രധാന അധ്യാപകന്റെ ക്രൂരത. സ്‌പെഷ്യല്‍ ക്ലാസിന് എത്താതിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒമ്പതു മണിക്കൂറോളമാണ് ക്ലാസിന് വെളിയില്‍ നിര്‍ത്തിയത്. തിരുവമ്പാടി സേക്രട്ട്ഹാര്‍ട്ട് എച്ച്എസ്എസ്സിലാണ് സംഭവം. അവശനിലയിലായ വിദ്യാര്‍ത്ഥി വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ബുധനാഴ്ച സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസുണ്ടായിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥി പങ്കെടുത്തിരുന്നില്ല. ക്ലാസില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് തിരിച്ചു പോയെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. വ്യാഴാഴ്ച്ച ക്ലാസ് ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ക്ലാസിലെത്തിയപ്പോള്‍ അധ്യാപിക ക്ലാസില്‍ കയറ്റാതെ പ്രധാന അധ്യാപകനെ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ ക്ലാസിന് വെളിയില്‍ നില്‍ക്കാനായിരുന്നു പ്രധാനാധ്യാപകന്‍ പറഞ്ഞത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചു വരെ പുറത്തു നിന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ മൂത്രം ഒഴിക്കാനോ പ്രധാനാധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചില്ല. വീട്ടില്‍ എത്തിയ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികില്‍സയിലാണ്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ഛര്‍ദ്ദിച്ച് അവശനായ നിലയില്‍ മകനെ കാണുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു. പോലിസും കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അതേസമയം, കുട്ടിയെ ക്ലാസിന് വെളിയില്‍ നിര്‍ത്തിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സ്‌പെഷ്യല്‍ ക്ലാസിന് വരാത്തതിന് അച്ഛനെ വിളിച്ചുെകാണ്ടു വരാനാണ് ആവശ്യപ്പെട്ടതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss