|    Dec 19 Wed, 2018 1:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ടില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Published : 14th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ടത്തിരുനാളിന് ആചാരലംഘനവും അക്രമവും ഉണ്ടായെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ടിന്മേല്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് അറിയിക്കാനും ദേവസ്വം വിഷയങ്ങള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
വിശദീകരണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമയം തേടിയതിനെ തുടര്‍ന്ന് ഇത് അനുവദിച്ച് ഹരജി 10 ദിവസത്തിനു ശേഷം പരിഗണിക്കാന്‍ മാറ്റി. ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോള്‍ ഇരുമുടിക്കെട്ടില്ലാതെ വല്‍സന്‍ തില്ലങ്കേരി അടക്കമുള്ളവര്‍ പതിനെട്ടാംപടി കയറിയെന്നും ഇവിടെ ഒത്തുകൂടിയെന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ടില്‍ പറയുന്നു. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയത് ആചാരലംഘനമാണ്. ശബരിമല ദര്‍ശനത്തിനെത്തിയ ലളിതയെന്ന 52കാരിയെയും ബന്ധുവായ മൃദുല്‍ കുമാറിനെയും പ്രതിഷേധക്കാര്‍ മര്‍ദിച്ചതും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
ആചാരസംരക്ഷണത്തിന്റെ പേരില്‍ പ്രതിഷേധം തുടര്‍ന്നാ ല്‍ മണ്ഡല-മകരവിളക്ക് സീസണിലെ തീര്‍ത്ഥാടനത്തെ ഇതു ബാധിക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാ ന്‍ സംഘടനകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതു പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, റിപോര്‍ട്ട് സ്വമേധയാ ഹരജിയായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss