|    Oct 17 Wed, 2018 2:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്‌പെഷ്യല്‍ അരിയും പഞ്ചസാരയും ന ല്‍കിയില്ല : ‘സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക്എതിരേ നടപടി എടുക്കണം’

Published : 6th September 2017 | Posted By: fsq

 

കോട്ടയം: ഓണം, ബക്രീദ് ഉല്‍സവങ്ങള്‍ പ്രമാണിച്ച് പ്രഖ്യാപിച്ച അഞ്ചുകിലോ സ്‌പെഷ്യല്‍ അരിയും ഒരുകിലോ പഞ്ചസാരയും നല്‍കാതെ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ അരിയും പഞ്ചസാരയും മൂന്നാംതിയ്യതി തന്നെ വാങ്ങണമെന്നായിരുന്നു ഉത്രാടനാളില്‍ മുഴുവന്‍ ഉപഭോക്താക്കളുടെയും ടെലിഫോണ്‍ നമ്പറിലേക്കെത്തിയ ഡയറക്ടറുടെ സന്ദേശം. കാര്‍ഡുടമകള്‍ റേഷന്‍കടകളിലെത്തിയെങ്കിലും പല കടകളിലും ആട്ട മാത്രമാണുണ്ടായിരുന്നത്.  പ്രഖ്യാപനം നടപ്പാക്കുന്നതില്‍ സര്‍ക്കാരും ഭക്ഷ്യവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെടുകയാണുണ്ടായതെന്ന് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തെറ്റായ സന്ദേശമയച്ച് ജനങ്ങളെ കബളിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതോടൊപ്പം ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭക്ഷ്യമന്ത്രി കേരളീയസമൂഹത്തോട് മാപ്പുപറയണം. യുഡിഎഫില്‍നിന്ന് ഒരുകക്ഷിയും വിട്ടുപോവില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. എം പി വീരേന്ദ്രകുമാര്‍ യുഡിഎഫിനൊപ്പമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി വീരേന്ദ്രകുമാര്‍ കൂടിക്കാഴ്ച നടത്തിയത് മുന്നണി മാറ്റത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കേണ്ടതില്ല. ജെഡിയു ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ജെഡിയു യുഡിഎഫിനൊപ്പമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിലേക്കു വൈകാതെ കൂടുതല്‍ കക്ഷികള്‍ വന്നുചേരും. അതു ചിലപ്പോള്‍ എല്‍ഡിഎഫില്‍നിന്നുമാവാമെന്നും ചൂണ്ടിക്കാട്ടി. സ്വാശ്രയ മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ഒത്തുകളിക്കുകയാണ്. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍നിന്ന് 50 മീറ്റര്‍ ദൂരപരിധിയില്‍ മദ്യഷാപ്പുകള്‍ സ്ഥാപിക്കാമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മദ്യഷാപ്പുകള്‍ തുടങ്ങാനുള്ള നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരേ ഈമാസം 14ന് തിരുവനന്തപുരത്തു ചേരുന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ശക്തമായ സമരപരിപാടികള്‍ നടത്താന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss