|    Aug 21 Mon, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്‌പെല്ലിങ് ബീ ചാംപ്യനെതിരേ വംശീയ പരാമര്‍ശം

Published : 6th June 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസിലെ നാഷനല്‍ സ്‌പെല്ലിങ് ബീ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ വംശജയ്‌ക്കെതിരേ സിഎന്‍എന്‍ അവതാരകയുടെ വംശീയ പരാമര്‍ശം. തിരുവനന്തപുരം സ്വദേശിയായ അനന്യ വിനയ്‌ക്കെതിരേയാണ് സിഎന്‍എന്‍ ചാനല്‍ അവതാരക എലിസണ്‍ കാമറോട്ട വംശീയ പരാമര്‍ശം നടത്തിയത്. സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ അനന്യ വിനയുമായി എലിസണ്‍ കാമറോട്ട അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിനിടെ അവതാരക ‘രീ്‌ളലളല’ എന്ന വാക്കിന്റെ സ്‌പെല്ലിങ് ചോദിച്ചു. ഈ വാക്കിന്റെ കൃത്യമായ സ്‌പെല്ലിങ് അനന്യ പറഞ്ഞതോടെയാണ് വിവാദ പരാമര്‍ശം. ഈ വാക്കിന്റെ ഉദ്ഭവം സംസ്‌കൃതത്തില്‍ നിന്നായതിനാലാണ് അനന്യക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചതെന്നുമായിരുന്നു എലിസണിന്റെ പരാമര്‍ശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക