|    Dec 10 Mon, 2018 8:12 am
FLASH NEWS
Home   >  Sports  >  Football  >  

സ്‌പെയിന് ജയം; ഫ്രാന്‍സിന് സമനിലപ്പൂട്ട്

Published : 10th June 2018 | Posted By: vishnu vis


ക്രസ്‌നോഡര്‍: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ സ്‌പെയിന് ആത്മവിശ്വാസം നല്‍കി ടുണീഷ്യക്കെതിരേ ഒരു ഗോളിന് ജയിച്ചപ്പോള്‍ കരുത്തരായ ഫ്രാന്‍സിനെ യുഎസ്എ 1-1 സമനിലയില്‍ തളച്ചു.
താരസമ്പന്നരും റഷ്യയിലെ ഫേവറേറ്റുകളുമായ സ്പാനിഷ് നിരയെ നന്നായി വിറപ്പിച്ച ശേഷമാണ് കുഞ്ഞന്മാരായ ടുണീഷ്യ തോല്‍വി സമ്മതിച്ചത്. തുടക്കം മുതല്‍ ശക്തമായ പ്രതിരോധം ടുണീഷ്യ പുറത്തെടുത്തതോടെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ 84ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുടെ അസിസ്റ്റില്‍ ഇയാഗോ ആസ്പാസ് സ്പാനിഷ് ടിമിനായി വലകുലുക്കുകയായിരുന്നു.
അതേ സമയം ഫ്രഞ്ച് പടയുടെ മനോവീര്യത്തെ തളര്‍ത്തുന്ന സമനിലയായിരുന്നു യുഎസ്എയോട് വഴങ്ങിയത്. ആദ്യ പകുതിയുടെ 44ാം മിനിറ്റില്‍ ജുലിയന്‍ ഗ്രീനിലൂടെ യുഎസ്എ ലീഡെടുത്തപ്പോള്‍ രണ്ടാം പകുതിയുടെ 78ാം മിനിറ്റില്‍ എംബാപ്പെയിലൂടെ ഫ്രാന്‍സ് സമനില ഒപ്പിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss