|    Oct 19 Fri, 2018 12:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്‌പെയിന്‍ : ഹിതപരിശോധന പ്രചാരണ രേഖകള്‍ കണ്ടുകെട്ടി

Published : 19th September 2017 | Posted By: fsq

 

ബാഴ്‌സലോണ: സ്‌പെയിനില്‍ കാറ്റലോണിയ സ്വാതന്ത്ര്യ ഹിത പരിശോധനയെ അനുകൂലിക്കുന്ന ലക്ഷക്കണക്കിനു പോസ്റ്ററുകളും ലഘുലേഖകളും പോലിസ് കണ്ടുകെട്ടി. ഹിതപരിശോധനയില്‍ യെസ്് എന്നു വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുള്ള ഏഴു ലക്ഷത്തിലധികം ലഘുലേഖകളും ആറു ലക്ഷത്തോളം പോസ്റ്ററുകളും ഇതിലുള്‍പ്പെടുന്നു. ബാഴ്‌സലോണയിലെ ഒരു ധാന്യപ്പുരയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. അടുത്ത മാസം ഒന്നിനു ഹിതപരിശോധന നടത്തുമെന്നാണു കാറ്റലോണിയ പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ കാറ്റലോണിയ സംസ്ഥാനത്തെ സ്വതന്ത്ര രാഷ്ട്രമാക്കുന്നതു പരിഗണിക്കുന്ന ഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതി തടഞ്ഞിരുന്നു. ഹിതപരിശോധനയ്ക്കായുള്ള പ്രചാരണങ്ങള്‍ നിയമവിരുദ്ധമാണെന്നു സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കാറ്റലോണിയ സംസ്ഥാനത്തെ 712 മേയര്‍മാര്‍ ഹിതപരിശോധനയെ അനുകൂലിക്കുന്നതായി അറിയിച്ചിട്ടുണ്ട്. അതേസമയം ഹിതപരിശോധനയെ അനുകൂലിക്കുന്ന മേയര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നു സ്‌പെയിന്‍ ദേശീയ പ്രോസിക്യൂട്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss