|    Sep 23 Sun, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്‌പെയിന്‍: പെട്രോ സാന്‍ഷസ് സത്യപ്രതിജ്ഞ ചെയ്തു

Published : 3rd June 2018 | Posted By: kasim kzm

മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രിയായി സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പെട്രോ സാന്‍ഷസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇന്നലെ സ്‌പെയിന്‍ രാജാവ് ഫിലിപ് ആറാമന്റെ മുമ്പില്‍ വച്ചാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി മരിയാനോ റജോയിയെ പാര്‍ലമെന്റ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റായി സാന്‍ഷസ് അധികാരത്തിലെത്തുന്നത്. സ്‌പെയിനിന്റെ ഐക്യത്തിനായി തന്റെ മുന്‍ഗാമി പാസാക്കിയ 2018ലെ സ്റ്റേറ്റ് ബജറ്റിനെ ബഹുമാനിക്കുന്നെന്നു സാന്‍ഷസ് വ്യക്തമാക്കി.
റജോയിയുടെ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കുനേരെയുള്ള അഴിമതിയാരോപണങ്ങള്‍ സ്‌പെയിന്‍ പരമോന്നത കോടതി ശരിവച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസപ്രമേയത്തിന് അനുകൂലമായി 180പേര്‍ വോട്ട് ചെയ്തിരുന്നു. 350 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss