|    Jan 24 Tue, 2017 12:33 am

സ്‌പെയിന്‍-ഇറ്റലി ക്ലാസിക് പോര് ഇന്ന്

Published : 27th June 2016 | Posted By: SMR

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ന് ഗ്ലാമര്‍ പോര്. നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനും മുന്‍ ജേതാക്കളായ ഇറ്റലിയും തമ്മിലാണ് ജീവന്മരണ പോരില്‍ മുഖാമുഖം വരുന്നത്. പ്രീക്വാര്‍ട്ടറിലെ അവസാന മല്‍സരത്തില്‍ ശക്തരായ ഇംഗ്ലണ്ട് ഐസ്‌ലന്‍ഡിനെ എതിരിടും.
കഴിഞ്ഞ യൂറോ കപ്പ് ഫൈനലില്‍ സ്‌പെയിനിനു മുന്നില്‍ 4-0ന് തകര്‍ന്നടിഞ്ഞ ഇറ്റലി ഇത്തവണ അതിന് പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇരു ടീമും മൂഖാമുഖം വരുന്ന 35ാമത്തെ മല്‍സരം കൂടിയാണിത്. ഇതിന് മുമ്പ് 34 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്‌പെയിന്‍ 12 എണ്ണത്തിലും ഇറ്റലി 10 മല്‍സരങ്ങളിലും വിജയക്കൊടി നാട്ടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക