|    Jun 20 Wed, 2018 7:34 am
Home   >  Todays Paper  >  page 11  >  

സ്‌പെയിനും കൊറിയയും ജയത്തോടെ മുന്നോട്ട്

Published : 17th November 2016 | Posted By: SMR

പോര്‍ട്ട് മോറസ്ബി:  പപ്പുവ ന്യൂ ഗ്വിനിയയില്‍ നടക്കുന്ന അണ്ടര്‍ 20 വനിതകളുടെ ലോകകപ്പില്‍ കരുത്തരായ സ്‌പെയിനിന് ജയം. ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് സ്‌പെയിന്‍ വിജയം നേടിയത്. കരുത്തരായ സ്‌പെയിനെതിരേ ശക്തമായ പ്രതിരോധം നടത്തിയ  ജപ്പാന്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയം അകന്നു നിന്നു
ആദ്യം പകുതി ഗോള്‍ രഹിതമായാണ് ഇരു ടീമുകളും പിരിഞ്ഞത്. മികച്ച മുന്നേറ്റങ്ങളുമായി സ്‌പെയിന്‍ താരങ്ങള്‍ ജപ്പാന്‍ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ താരങ്ങള്‍ക്കായില്ല.
വിരസമായ ആദ്യ പകുതിക്ക് ശേഷം ജപ്പാനും സ്പാനിഷ് പടയും മികച്ച ഫോമിലേക്കുയര്‍ന്നു. കളിയുടെ 81ാം മിനിറ്റില്‍ മറിനോവയാണ് പെനാല്‍ട്ടിയിലൂടെ സ്‌പെയിനെ മുന്നിലെത്തിച്ചത്.
മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ബ്രസീലിനെ കൊറിയ അട്ടിമറിച്ചു. ഗോള്‍മഴ പെയ്ത മല്‍സരത്തില്‍ 4-2 നാണ് കൊറിയ മഞ്ഞപ്പടയെ കീഴ്‌പ്പെടുത്തിയത്. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ പോര്‍ട്ട് മോറസ്ബിയെ തകര്‍ത്ത ബ്രസീല്‍ നിരയ്ക്ക് മികവാവര്‍ത്തിക്കാനായില്ല. മല്‍സരത്തിന്റെ 20ാം മിനിറ്റില്‍ സോള്‍ ജിയോങ് വലകുലുക്കി കൊറിയയെ മുന്നിലെത്തിച്ചു. എന്നാല്‍ 29ാം മിനിറ്റില്‍ ഗാബി ന്യൂനിസിലൂടെ ബ്രസീല്‍ സമനില ഗോള്‍ സ്വന്തമാക്കി.
ആദ്യ പകുതിയില്‍ത്തന്നെ തങ്ങളുടെ നാലു ഗോളുകളും കൊറിയ സ്വന്തമാക്കിയിരുന്നു. ഹയാങ് സിമ്മും, സോ യോനും,മാണ് കൊറിയയുടെ സ്‌കോറര്‍മാര്‍. ബ്രസീലിന്റെ രണ്ടാം ഗോള്‍ ബ്രീന പെനാല്‍റ്റിയിലൂടെയും സ്വന്തമാക്കി.
ഇന്ന് നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ ഫ്രാന്‍സ് – ഘാനയേയും, ജര്‍മനി -മെക്‌സിക്കോയേയും നേരിടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss