|    Oct 19 Thu, 2017 7:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്‌പെയിനിനു സ്വര്‍ണം സമ്മാനിക്കാന്‍ നദാല്‍ റാക്കറ്റേന്തും

Published : 16th July 2016 | Posted By: SMR

മാഡ്രിഡ്: മുന്‍ ലോക ഒന്നാംനമ്പര്‍ സൂപ്പര്‍ താരം റാഫേല്‍ നദാലി ന്റെ റിയോ ഒളിംപിക്‌സ് പങ്കാളിത്തം സംബന്ധിച്ച് ആശങ്കകള്‍ തള്ളിക്കളഞ്ഞ് സ്പാനിഷ് ഒളിംപിക്‌സ് കമ്മറ്റി മേധാവി രംഗത്ത്. 14 തവണ ഗ്രാന്റ്സ്ലാം ജേതാവായ നദാല്‍ രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷയാണെന്ന് മേധാവി അലെയാന്‍ഡ്രോറോ ബലാന്‍ കോ പ്രതികരിച്ചു.
30കാരനായ നദാലാണ് ആഗസ്ത് അഞ്ചിനു നടക്കുന്ന ഒളിംപിക്‌സ് ഉദ്ഘാടനചടങ്ങി ല്‍ സ്പാനിഷ് പതാകയേന്തുക. ഒളിംപിക്‌സ് യോഗ്യതാ മീറ്റില്‍ പരാജയപ്പെട്ട നദാല്‍ റിയോ 2016ന്റെ ഭാഗമാവാന്‍ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഇത്തവണ നദാലിന്റെ സാ നിധ്യം തീര്‍ച്ചയാണെന്നും മെഡല്‍നേട്ടത്തിനായി കഠിനപ്രയത്‌നത്തിലാണ് ഇതിഹാസതാരമെന്നും കമ്മറ്റി മേധാവി ബലാന്‍കോ വ്യക്തമാക്കി. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ നദാല്‍ പരിക്കിനെത്തുടര്‍ന്ന് 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നും പിന്‍മാറിയിരുന്നു. നിലവില്‍ കൈക്കേറ്റപരിക്കുമൂലം ഫ്രഞ്ച് ഓപണ്‍, വിംബിള്‍ഡ ണ്‍ ടൂര്‍ണമെന്റുകളില്‍ നിന്നു താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
സിംഗിള്‍സിനു പുറമെ മിക്‌സഡ് ഡബിള്‍സിന്‍ ഗബ്രീന്‍ മുഗുറുസയുമായി ചേര്‍ന്നായിരിക്കും നദാല്‍ മല്‍സരത്തിനിറങ്ങുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക