|    Jul 24 Mon, 2017 4:11 am
FLASH NEWS

സ്‌പെക്ട്രം ജോബ് ഫെയര്‍ : 748 പേര്‍ക്ക് തൊഴില്‍ ലഭ്യമായി

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: ഗവ. ഐടിഐയില്‍ സംസ്ഥാന തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐകളില്‍ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടന്ന ജോബ്‌ഫെയര്‍ സ്‌പെക്ട്രം 2017 ല്‍ 43 സ്ഥാപനങ്ങളിലായി 748 പേര്‍ക്ക് തൊഴില്‍ ലഭ്യമായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 1438 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത ജോബ് ഫെയര്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരളത്തിലുടനീളം നാല് മേഖലകളിലായി സംഘടിപ്പിയ്ക്കുന്ന സ്‌പെക്ട്രം 2017-ന്റെ ഉത്തരമേഖലയുടെ ഉദ്ഘാടനമാണ് കോഴിക്കോട് ഗവ. ഐടിഐ യില്‍ നടന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എം എം വി ട്രെയിനികള്‍ക്കായി നടത്തിയ ടാലന്റ് ടെസ്റ്റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ട്രെയിനികള്‍ക്കുളള കാഷ് അവാര്‍ഡ് വിതരണവും നടത്തി.
ഐടിഐയില്‍ സജ്ജമാക്കിയ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുടെയും, ഐടിഐയുടെ ഇന്‍ഡസ്ട്രി പാര്‍ട്ണര്‍ ആയ പി കെ  സ്റ്റീല്‍ കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഐടിഐയ്ക്ക് സമര്‍പ്പിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കാന്റീന്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനവും നടന്നു. വ്യാവസായിക പരിശീലന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പി കെ മാധവന്‍, തൊഴില്‍ വകുപ്പു മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ സലിം വ്യാവസായിക പരിശീലന വകുപ്പിന്റെ വികസന പദ്ധതികള്‍ വിശദീകരിച്ചു.
കണ്ണൂര്‍ റീജിനല്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, വനിത ഐ ടി ഐ പ്രിന്‍സിപ്പാള്‍ ആര്‍ രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ രതീദേവി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക