|    Mar 24 Fri, 2017 3:40 am
FLASH NEWS

‘സ്‌നേഹ സ്പര്‍ശം’ അവാര്‍ഡ് മുജീബ് റഹ്മാന്

Published : 11th March 2016 | Posted By: SMR

തൃശൂര്‍: കേരളത്തിലും വിദേശത്തുമായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേരള മുസ്‌ലിം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 2015-16 വര്‍ഷത്തിലെ സ്‌നേഹ സ്പര്‍ശം അവാര്‍ഡിന് സൗദി അറേബ്യ, ജിദ്ദ കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍ അര്‍ഹനായി.
സ്‌നേഹസ്പര്‍ശം അവാര്‍ഡ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പ്രത്യേക അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് മുജീബ് റഹ്മാന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മേഖലയിലും നാട്ടിലുമായി വ്യാപിച്ച് കിടക്കുന്ന പ്രമുഖ ബിസിനസ് സംരംഭമായ എന്‍എസ്എ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയായ മുജീബ് റഹ് മാന്‍ ഓയിസ്‌ക ഇന്റര്‍നാഷനല്‍ പ്രവര്‍ത്തക സമിതിയംഗവുമാണ്.

(Visited 95 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക