|    Mar 26 Sun, 2017 3:20 am
FLASH NEWS

സ്‌നേഹസ്പര്‍ശം പദ്ധതിയുടെ വിഭവ സമാഹരണം നവംബര്‍ 13ന്

Published : 7th October 2016 | Posted By: Abbasali tf

കോഴിക്കോട്: വൃക്കരോഗികളെ സഹായിക്കാനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച സ്‌നേഹസ്പര്‍ശം പദ്ധതിയുടെ വിഭവ സമാഹരണം നവംബര്‍ 13ന് നടക്കും. ഇതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വിഭവ സമാഹരണ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്ക് പഞ്ചായത്തുകളിലും വരുന്ന ഗ്രാമപ്പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നിന്നും മെംബര്‍ അടക്കം അഞ്ചു പേരെ വീതം ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കും. വാര്‍ഡ്/ ഡിവിഷന്‍ തല വിഭവ സമാഹരണ കമ്മിറ്റികള്‍ വാര്‍ഡ് മെംബര്‍/ കൗണ്‍സിലര്‍ ചെയര്‍മാനായി രൂപീകരിക്കും. വാര്‍ഡുകളിലെ അയല്‍സഭകളിലും കമ്മിറ്റികള്‍ രൂപീകരിക്കും. തുടര്‍ന്ന് 50 വീടുകള്‍ക്ക് ഒരു സ്‌ക്വാഡിന് രൂപം നല്‍കും. ഈ സ്‌ക്വാഡുകളാണ് വീടുകയറി വിഭവ സമാഹരണം നടത്തുക. ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് കുറഞ്ഞത് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റി വാര്‍ഡ് കുറഞ്ഞത് രണ്ട് ലക്ഷം രൂപയും കോര്‍പറേഷന്‍ വാര്‍ഡ് മൂന്നു ലക്ഷം രൂപയുമാണ് സ്വരൂപിക്കേണ്ടത്. മൂന്നു ഘട്ടമായിട്ടാണ് സ്‌ക്വാഡുകള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തേണ്ടത്. ആദ്യഘട്ടമായി നവംബര്‍ ആറിന് വീടുകളിലെത്തി വിഭവ സമാഹരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പത്രിക നല്‍കും. 9ന് വീടുകളിലെത്തി വീട്ടുകാരില്‍ നിന്ന് പരമാവധി പണം സ്വരൂപിക്കുന്നതിനാവശ്യമായ സന്ദേശം കൈമാറും. ഒരു വീട്ടില്‍ നിന്ന് കുറഞ്ഞത് 250 രൂപയെങ്കിലും സമാഹരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. നവംബര്‍ 10,11 തിയ്യതികളില്‍ വാര്‍ഡ് തല വിളംബര ജാഥകള്‍ നടത്തും. തുടര്‍ന്നാണ് നവംബര്‍ 13 ന് വീടുകളിലെത്തി വിഭവ സമാഹരണം നടത്തുക. വീടുകളില്‍ നിന്ന് ലഭിക്കുന്ന സഹായധനത്തിന് കൃത്യമായി രശീതി എഴുതി നല്‍കും. സ്‌ക്വാഡ് സമാഹരിക്കുന്ന തുകയും രശീതിയും വാര്‍ഡ് മെംബര്‍/ കൗണ്‍സിലര്‍മാര്‍, കണ്‍വീനറെ തിരികെ ഏല്‍പ്പിക്കണം. പഞ്ചായത്ത് കണ്‍വീനര്‍ തുക തിട്ടപ്പെടുത്തി സ്‌നേഹസ്പര്‍ശത്തിന്റെ എരഞ്ഞിപ്പാലത്തുള്ള എസ്ബിടി ബ്രാഞ്ചിലെ അക്കൗണ്ടിലടയ്ക്കുന്നതോടെ പദ്ധതിയുടെ വിഭവ സമാഹരണം പൂര്‍ത്തിയാവും. വിഭവ സമാഹരണത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്‌നേഹോപഹാരം നല്‍കുന്നതിനും ജില്ലാ വിഭവ സമാഹരണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക