|    Apr 27 Thu, 2017 6:16 pm
FLASH NEWS

സ്‌നേഹജന്റെ കുടുംബത്തിന് താമസിക്കാന്‍ ഇനി ചോരാത്ത വീട്

Published : 4th November 2016 | Posted By: SMR

തിരുവല്ല: കടപ്ര ഗ്രാമപ്പഞ്ചായത്തിലെ വളഞ്ഞവട്ടം കോമളത്ത് വീട്ടില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സ്‌നേഹജന്റെ കുടുംബത്തിന് ഇനി താമസിക്കാന്‍ ചോരാത്ത വീട്.112 വര്‍ഷം പഴക്കമുളള പൊട്ടിപ്പൊളിഞ്ഞ പഴയ തറവാട്ടിലായിരുന്നു സ്‌നേഹജനും കുടുംബവും താമസിച്ചു വന്നത്. മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്താറായ അവസ്ഥയിലെത്തിയ ഈ തറവാട്ടിലെ താമസം അപകടകരമായിരുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം കെ എ കരീം മനസ്സലിഞ്ഞ് മാന്നാറില്‍ നടപ്പാക്കി വരുന്ന ചോരാത്ത വീട് ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഈ കുടുംബത്തെ ഉള്‍പ്പെടുത്തി.എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലയിലെ വളഞ്ഞവട്ടത്തെ          ഈ വീട് പദ്ധതിയില്‍ പെടുത്തിയത്.പദ്ധതി പ്രകാരം സ്‌നേഹജന്റെ വീട് നവീകരിച്ച് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.കടപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം ജി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. ചോരാത്ത വീട് പദ്ധതി ചെയര്‍മാന്‍ കെ.എ. കരിം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, വൈസ് പ്രസിഡന്റ് സുമാ ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ബി.നൈനാന്‍, മാന്നാര്‍ ഗ്രാമപ്പഞ്ചായത്തംഗം അജീഷ് കോടാകേരില്‍ ,റെജി കുമാര്‍, റോയി, പി എം ഷൈലജ, കെ പീതാംബര ദാസ്, ശശിധരന്‍ തയ്യൂര്‍, കെ എ റംലത്ത്, പി തോമസ്, സൈനജ പി ദാസ്, അജിതകുമാരി, കെ എസ് ദേവനാരായണന്‍ സംസാരിച്ചു. 2015 സപ്തംബര്‍        22നാണ് വീടിന്റെ മുന്‍വശത്തുള്ള പുരയിടത്തില്‍ വച്ച് സ്‌നേഹജന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day