|    Dec 11 Tue, 2018 12:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌നാപ്ചാറ്റ് സന്ദേശം; വിമാന യാത്രക്കാരന്‍ കസ്റ്റഡിയില്‍

Published : 27th November 2018 | Posted By: kasim kzm

കൊല്‍ക്കത്ത: സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് കൊല്‍ക്കത്ത-മുംബൈ വിമാനത്തിലെ യാത്രക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം കൊല്‍ക്കത്തയില്‍ നിന്നു പറന്നുയരാനായി റണ്‍വേയിലേക്ക് നീങ്ങവെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
സ്‌നാപ്ചാറ്റില്‍ സുഹൃത്തിനോട് തമാശ പങ്കുവച്ചതിനെ തുടര്‍ന്നുണ്ടായ സംശയത്തിന്റെ പുറത്തായിരുന്നു ഇത്. യോഗേന്ദ്ര പൊഡര്‍ എന്ന യുവാവാണ് പിടിയിലായത്. ഭീകരന്‍, തകര്‍ക്കല്‍ എന്നീ വാക്കുകള്‍ക്കൊപ്പം മുഖംമൂടി ധരിച്ച ഒരാളുടെ ഒരു ഫോട്ടോ സ്‌നാപ്ചാറ്റ് മെസേജിങ് ആപ്പില്‍ സുഹൃത്തിനയക്കുന്നത് കണ്ട സഹയാത്രികന്‍ യുവാവിനെതിരേ പരാതിപ്പെടുകയായിരുന്നു.
ഉടന്‍ ടേക്ഓഫ് റദ്ദാക്കി റണ്‍വേയിലേക്കുള്ള വഴിയില്‍ നിന്ന് തിരിച്ചുവിട്ട് വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലിസിനു കൈമാറി. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്വദേശിയായ പൊഡറിന്റെ കുടുംബത്തെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. സുഹൃത്തുക്കളോട് തമാശ പറഞ്ഞതാണെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. എന്നാല്‍, യുവാവിന്റെ ഭീഷണി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലിസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss