|    May 29 Mon, 2017 5:51 am
FLASH NEWS

സ്‌ട്രോക്ക് ബാധിച്ച രോഗിക്ക് ആവശ്യമായ ചികില്‍സ ലഭിച്ചില്ലെന്നു പരാതി

Published : 22nd July 2016 | Posted By: SMR

നെടുമങ്ങാട്: സ്‌ട്രോക്ക് ബാധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയ രോഗിക്ക് ആവശ്യമായ പരിചരണം കിട്ടിയില്ലെന്നു പരാതി. നെടുമങ്ങാട് നെട്ട കലാമന്ദിരത്തില്‍ ചന്ദ്രന്റെ (55) ബന്ധുക്കളാണ് ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുന്നത്. ഇന്നലെ രാവിലെ ആറുമണിയോടെ ചന്ദ്രന് സ്‌ട്രോക്കിന്റെ ലക്ഷണം പ്രകടമായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഒബ്‌സര്‍വേഷനില്‍ കിടത്തി ഡ്രിപ്പും കുത്തിവയ്പ്പും നല്‍കി ചികില്‍സ തുടങ്ങി. ഒരു മണിക്കൂറിനകം ഡ്യൂട്ടി ഡോക്ടര്‍ വാര്‍ഡില്‍ എത്തുമെന്നും അതിനുശേഷം ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തുടര്‍ചികില്‍സ ആരംഭിക്കണമെന്നും വാര്‍ഡിലെ നഴ്‌സിങ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ കാത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ എത്തിയില്ല. തുടര്‍ന്ന് രോഗിയെ ഒപിയിലെത്തിച്ച് ഡോക്ടറെ കാണിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും നഴ്‌സുമാര്‍ നിരുല്‍സാഹപ്പെടുത്തി.
ഡ്യൂട്ടി ഡോക്ടര്‍ ഉടന്‍ വാര്‍ഡിലെത്തുമെന്ന് അവര്‍ വീണ്ടും അറിയിച്ചത്രെ. എന്നാല്‍ 11 മണി കഴിഞ്ഞിട്ടും ഡ്യൂട്ടി ഡോക്ടര്‍ ഒബ്‌സര്‍വേഷന്‍ വാര്‍ഡില്‍ എത്താതെ വന്നതോടെ ബന്ധുക്കള്‍ റഫറന്‍സ് വാങ്ങാന്‍ പോലും കഴിയാതെ വണ്ടി വിളിച്ച് രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിന്നു. സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് പരിചരണത്തിന് പ്രത്യേക യൂനിറ്റ് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്നത് അറിയാമായിരുന്നിട്ടും ഇയാളെ റഫറന്‍സ് നല്‍കി വിടാന്‍ പോലും തയ്യാറാകാതിരുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day