|    Jan 24 Tue, 2017 8:53 pm
FLASH NEWS

സ്‌ക്വാഷിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ഘോശാലും ചിന്നപ്പയും

Published : 16th July 2016 | Posted By: SMR

ബംഗളൂരു: സ്‌ക്വാഷിനെയും ഒൡപിക്‌സില്‍ മല്‍സര ഇനമാക്കണമെന്ന് ഇന്ത്യന്‍ സ്‌ക്വാഷ് താരങ്ങളായ സൗരവ് ഘോശാലും ജോഷ്‌ന ചിന്നപ്പയും ആവശ്യപ്പെട്ടു.
സ്‌ക്വാഷില്‍ ഒരു ഒളിംപിക്‌സ് മെഡല്‍ നേടണമെന്നത് ലോകം മുഴുവനുമുള്ള താരങ്ങളുടെ സ്വപ്‌നമാണ്. കാരണം ഒളിംപിക്‌സിനേക്കാള്‍ വലിയൊരു വേദിയില്ല- നിലവിലേ ദേശീയ ചാംപ്യന്‍ കൂടിയായ ഘോശാല്‍ പറഞ്ഞു.
സ്‌ക്വാഷ് ഇതിനകം ലോകം മുഴുവനുമുള്ള കായിക പ്രേമികളുടെ പ്രീതി പിടിച്ചുപറ്റിയ മല്‍സരമാണെന്ന് ചിന്നപ്പ അഭിപ്രായപ്പെട്ടു. ഒളിംപിക്‌സില്‍ രാജ്യത്തിനൊരു മെഡല്‍ നേടിക്കൊടുക്കുകയെന്നത് ഞങ്ങളുടെയെല്ലാം സ്വപ്‌നമാണ്. അതു യാഥാര്‍ഥ്യമാവണമെങ്കില്‍ സ്‌ക്വാഷ് മല്‍സരഇനമായി ഒളിംപിക്‌സിലുണ്ടാവണം-ചിന്നപ്പ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക