|    Oct 22 Sun, 2017 7:33 pm
FLASH NEWS
Home   >  National   >  

സ്‌ക്രാംജെറ്റ് പരീക്ഷണ വിക്ഷേപണം വിജയകരം

Published : 28th August 2016 | Posted By: mi.ptk

isro2

ചെന്നൈ: ഐഎസ്ആര്‍ഒയുടെ സ്‌ക്രാംജെറ്റ് എഞ്ചിന്‍ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. റോക്കറ്റ് വിക്ഷേപണത്തിന്റെ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ സോണിക് കമ്പസ്റ്റിങ് റാം ജെറ്റ് അഥവാ സ്‌ക്രാംജെറ്റ് (Scramjet)എന്ന് വിളിക്കപ്പെടുന്ന റോക്കറ്റ് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഞായറാഴ്ച രാവിലെ ആറ്മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.
നിലവില്‍ ഈ സാങ്കേതികവിദ്യ വിജയകരമാക്കിയത് അമേരിക്ക മാത്രമാണ്.
മൂവായിരം കിലോഗ്രാം ഭാരമുള്ള അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹിക്കള്‍ റോക്കറ്റാണ് പരീക്ഷണ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. ഓക്‌സിജനും ഇന്ധനവും ഉള്ളില്‍ സംഭരിച്ച ശേഷം മുകളിലേയ്ക്ക് പ്രയാണം ചെയ്യുന്ന പരമ്പരാഗത റോക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ചുറ്റുപാടുള്ള ഓക്‌സിജന്‍ ഉപയോഗിച്ച് ഉള്ളിലെ ഇന്ധനത്തെ കത്തിച്ച് മുന്നേറാന്‍ സഹായിക്കുന്ന എയര്‍ ബ്രീത്തിങ് റോക്കറ്റ് സിസ്റ്റമാണ് പുതിയ സാങ്കേതികവിദ്യയിലുള്ളത്. ഓക്‌സിജനും ഇന്ധനവും മറ്റും സംഭരിക്കേണ്ടതിനാല്‍ റോക്കറ്റ് വിക്ഷേപണത്തില്‍ ഇന്ന് ചിലവ് വളരെ കൂടുതലാണ്. എയര്‍ബ്രീത്തിങ് റോക്കറ്റുകള്‍ വഴി ഈ ചിലവ് കുറയ്ക്കാം.
ജപ്പാന്‍,ചൈന,റഷ്യ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും പൂര്‍ണവിജയത്തിലെത്തിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക