|    Jun 21 Thu, 2018 4:07 pm
FLASH NEWS
Home   >  Kerala   >  

സ്‌ക്കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു

Published : 10th October 2017 | Posted By: mi.ptk

പെരുമ്പാവൂര്‍: വേങ്ങൂര്‍ സാന്തോം പബ്‌ളിക്ക് സ്‌ക്കൂള്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ് ജീവനക്കാരി മരിച്ചു. 25 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. വേങ്ങൂര്‍ പ്രളയക്കാട് സ്വദേശിനിയും സ്‌ക്കൂളിലെ ആയയുമായ ആര്‍ത്തുങ്കല്‍ വീട്ടില്‍ എല്‍സി കുര്യാക്കോസ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തൂങ്ങാലിയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികളുമായി സ്‌ക്കൂളിലേക്ക് പോകുന്നതിനിടെ ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണം. നിയന്ത്രണം വിട്ട ഉടന്‍ എല്‍സി ബസില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ബസ് മറിഞ്ഞ ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ബസില്‍ മൊത്തം 30 പേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലും ഗുരുതര പരിക്കേറ്റ എല്‍സിയെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒന്‍പത് മണിയോടെ എല്‍സി മരണപ്പെടുകയായിരുന്നു. അവിടെ തന്നെ പ്രവേശിപ്പിച്ച അധ്യാപികക്കും കാലില്‍ പരിക്കുണ്ട്. മറ്റാരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss