|    Aug 19 Sun, 2018 3:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്‌കോളര്‍ഷിപ്പിലെ തിരിമറി അനുവദിക്കില്ല: കാംപസ് ഫ്രണ്ട്

Published : 16th March 2018 | Posted By: kasim kzm

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരിലെ തട്ടിപ്പ് അനുവദിക്കാന്‍ ആവില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍. കേരളത്തിലെ വിവിധ കോളജുകളില്‍ സ്‌കോളര്‍ഷിപ്പ് ലിസ്റ്റില്‍ വന്നിരിക്കുന്നത് ഉത്തരേന്ത്യക്കാരാണ്. കോളജില്‍ ഇല്ലാത്തവരെ പോലും തിരുകിക്കയറ്റിയാണു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതുമൂലം അര്‍ഹരായ വിദ്യാര്‍ഥികളുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവണത പിന്‍തുടരുന്നുണ്ട്. ഇത് അടിയന്തരമായി അവസാനിപ്പിക്കണം. ഇത്തരം വ്യാജ പേരുകള്‍ തിരുകിക്കയറ്റിയിട്ടും നടപടിയെടുക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇത് അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോവുമെന്നും സി പി അജ്മല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss