|    Feb 19 Mon, 2018 7:30 pm
FLASH NEWS

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Published : 10th February 2018 | Posted By: kasim kzm

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആം ആദ്മി ബീമാ യോജന (ആബി) പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായവരുടെ 9 മുതല്‍ 12 വരെ (ഐടിഐ ഉള്‍പ്പെടെ) ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 1200 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷാഫോറം ചിയാക് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ആബി പോളിസി സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയകേന്ദ്രത്തിലൂടെ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 15 രൂപ. വിശദവിവരങ്ങള്‍ അക്ഷയകേന്ദ്രങ്ങളില്‍ ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss