|    May 27 Sat, 2017 8:01 am
FLASH NEWS

സ്‌കോര്‍പീന്‍ അന്തര്‍വാഹിനി നിര്‍മാണം വൈകില്ല

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ കാലതാമസം ഉണ്ടാവില്ലെന്ന് സ്‌കോര്‍പീന്‍ രഹസ്യരേഖാ ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നത നാവിക ഉദ്യോഗസ്ഥര്‍. ആറ് അന്തര്‍വാഹിനികളില്‍ ആദ്യത്തേതിന്റെ പരീക്ഷണയോട്ടം ത്വരിതഗതിയിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ രാഷ്ട്രത്തിനു സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. ആസ്‌ത്രേലിയന്‍ ദിനപത്രം പുറത്തുവിട്ട 22,400 രേഖകളില്‍ അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ അടങ്ങിയിട്ടില്ല. ആവശ്യമാണെങ്കില്‍ അന്തര്‍വാഹിനിയുടെ ഘടനയില്‍ മാറ്റം വരുത്താന്‍ ഇന്ത്യയ്ക്കു സാധിക്കും. ഐഎന്‍എസ് കാല്‍വരി എന്ന അന്തര്‍വാഹിനിയുടെ നിര്‍മാണം ഈ വര്‍ഷാവസാനവും ശേഷിക്കുന്നവ ഓരോ ഒമ്പതു മാസം കൂടുമ്പോഴും പൂര്‍ത്തിയാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day